21
Aug 2025
Tue
21 Aug 2025 Tue
Toll plaza agency fine 20 lakh rupees for tied up soldier and beaten him

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോവുന്നതിനിടെ സൈനികനെ കെട്ടിയിട്ട് ടോള്‍ പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ 20 ലക്ഷം രൂപ പിഴയിട്ട് ദേശീയ പാതാ അതോറിറ്റി. മീററ്റിലെ ബൂനി ടോള്‍ പ്ലാസയിലെ ടോള്‍ കലക്ഷന്‍ ഏജന്‍സിയായ എംഎസ് ധരംസിങ്ങിനെതിരേയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സൈനികനെ ടോള്‍ പ്ലാസയിലെ ആറുജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. തൂണിനു പിന്നിലേക്ക് സൈനികന്റെ കൈ പിടിച്ചുവയ്ക്കുകയും വടി കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി സൈനികന്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് മര്‍ദ്ദനം നടന്നതെന്നും ദേശീയ പാതാ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഭുനി ടോള്‍ പ്ലാസയിലെ കലക്ഷന്‍ ഏജന്‍സിക്കെതിരേ നടപടി സ്വീകരിച്ചതായും ഭാവിയില്‍ ടോള്‍ പ്ലാസ ബിഡുകളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്കു വിലക്കേര്‍പ്പെടുത്തിയതായും അതോറിറ്റി വ്യക്തമാക്കി.
ആഗസ്ത് 17നായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ടോള്‍ ബൂത്തിലെ കാലതാമസം ചോദ്യംചെയ്ത സൈനികനെ ജീവനക്കാര്‍ കെട്ടിയിട്ട് തല്ലി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക