16
Aug 2025
Fri
16 Aug 2025 Fri
prabhas vijay sharukh khan

(Most popular actors ) പഴയ കാലത്ത് പാന്‍ ഇന്ത്യന്‍ ഇമേജ് ഉണ്ടായിരുന്നത് പൊതുവേ ബോളിവുഡ് നടന്മാര്‍ക്കായിരുന്നു. എന്നാല്‍, ഇന്ന് പ്രേക്ഷക ഹൃദയം കീഴടക്കുന്നതില്‍ ബോളിവുഡ് താരങ്ങളെയൊക്കെ കടത്തിവെട്ടുകയാണ് ദക്ഷിണേന്ത്യന്‍ താരങ്ങള്‍. ഭാഷ തടസമല്ലാത്തതിനാല്‍ തന്നെ താരങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം രാജ്യം മുഴുവന്‍ അംഗീകാരം നേടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ജൂലൈയിലെ ഏറ്റവും ജനപ്രിയരായ നടന്മാരുടെ പട്ടിക ഒര്‍മാക്‌സ് മീഡിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ നടന്മാര്‍ ആധിപത്യം തുടര്‍ന്നു.

2025 ജൂലൈയിലെ ഏറ്റവും ജനപ്രിയ പുരുഷ താരങ്ങളില്‍ ആദ്യ സ്ഥാനത്ത് ദക്ഷിണേന്ത്യന്‍ താരം പ്രഭാസാണ്. രണ്ടാം സ്ഥാനത്ത് വിജയും മൂന്നാംസ്ഥാനത്ത് ഷാരൂഖ് ഖാനുമാണ് ഇടം നേടിയിരിക്കുന്നത്.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ എട്ടാം സ്ഥാനത്താണ്. പട്ടികയില്‍ ഇടം നേടിയ മറ്റു നടന്മാരെല്ലാം ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്.

ആദ്യ പത്തില്‍ ഇടം നേടിയ ജനപ്രിയ നായകര്‍

1. പ്രഭാസ്

2. വിജയ്

3. ഷാറൂഖ് ഖാന്‍

4. അല്ലു അര്‍ജുന്‍

5. അജിത് കുമാര്‍

6. മഹേഷ് ബാബു

7. ജൂനിയര്‍ എന്‍.ടി.ആര്‍

8. രാം ചരണ്‍

9. സല്‍മാന്‍ ഖാന്‍

10. പവന്‍ കല്യാണ്‍

English News Summary
Ormax Media has released the list of the most popular actors for July 2025. Like last time, South Indian actors continued to dominate the list.