17
Feb 2024
Tue
17 Feb 2024 Tue

ടൊവിനോയുടെ ഷെഫ് വിഷ്ണു ബൈക്കപകടത്തില്‍ മരിച്ചു, വേദന പങ്കിട്ട് നടന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: നടന്‍ ടൊവിനോ തോമസിന്റെ ഷെഫ് വിഷ്ണു ബൈക്കപകടത്തില്‍ മരിച്ചു. വേദന പങ്കിട്ട് നടന്‍ മണര്‍ക്കാട് ബൈപ്പാസില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കില്‍ സഞ്ചരിച്ച പേരൂര്‍ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിന്‍ മാത്യു എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പട്ടിത്താനം മണര്‍ക്കാട് ബൈപ്പാസില്‍ ചെറുവാണ്ടൂര്‍ കെഎന്‍ബി ഒഡിറ്റോറിയത്തിനു സമീപത്താണ് അപകടം. പേരൂരിലെ ബന്ധു വീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരലല്‍ കോളജ് അധ്യാപികനായിരുന്ന പരേതനായ ശിവാനന്ദന്‍ രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങള്‍: ശ്രീജ, ജ്യോതി. സംസ്‌കാരം ഇന്ന് നാലിനു വെച്ചൂരിലെ വീട്ടുവളപ്പില്‍.

വിഷ്ണുവിന്റെ ചിത്രം പങ്കുവച്ച് നിര്യാണത്തില്‍ ടൊവിനോ അനുശോചിച്ചു. നിങ്ങളെ ഭയങ്കരമായി മിസ് ചെയ്യുമെന്നും നിങ്ങള്‍ ഇല്ലാതെ ഞങ്ങളുടെ ടീം സമാനമാകില്ലെന്നും നടന്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)