03
Sep 2023
Wed
03 Sep 2023 Wed

സേലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ മിനിവാന്‍ ഇടിച്ചു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ആറുപേര്‍ മരിച്ചു| Video

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനിവാന്‍ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നിയന്ത്രണം വിട്ട മിനിവാന്‍, നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഇടിച്ചു കയറുകയായിരുന്നു. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക