14
Apr 2023
Mon
14 Apr 2023 Mon

മസ്‌ക്കത്ത്: മുന്നറിയിപ്പ് അവഗണിച്ച് ജോലി തുടര്‍ന്ന തൊഴിലാളികളെ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ഒമാനിലാണ് സംഭവം. വാദിയില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളം ഒഴുകിവന്നുകൊണ്ടിരിക്കെ ജോലിയില്‍ വ്യാപൃതരായ തൊഴിലാളികളോട് ഇതുവഴി വന്ന വാഹനത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതവഗണിച്ച് നിന്ന് തൊഴിലാളികള്‍ കൂടുതല്‍ വെള്ളമെത്തിയതോടെ കുടുങ്ങിപ്പോയി.

തുടര്‍ന്ന് സമീപത്തെ സംരക്ഷണഭിത്തിക്കു മുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് പിടിച്ചുകയറാന്‍ നീളമുള്ള തുണി ഇട്ടുനല്‍കുകയും ഇതില്‍പിടിച്ച് ഓരോരുത്തരായി കരയ്ക്കുകയറുകയുമായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഒമാനു പുറമേ യുഎഇയുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ ലഭിച്ചിരുന്നു.