02
Aug 2025
Sat
02 Aug 2025 Sat
truck driver beaten to death by Kanwariyans on Suspicion of Carrying Cattle

കന്നുകാലിക്കടത്ത് ആരോപിച്ച് കന്‍വാരി തീര്‍ഥാടകര്‍ ട്രക്ക് ഡ്രൈവറെ തല്ലിക്കൊന്നു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. എന്നാല്‍ പോലീസ് ആക്രമണം തടയാന്‍ കൂട്ടാക്കിയില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. മുസ് ലിം യുവാവാണ് കൊല്ലപ്പെട്ടത്. കന്‍വാര്‍ യാത്രികര്‍ കടന്നുപോവുന്നതിനിടെ ഇവിടെയെത്തിയ ട്രക്ക് തീര്‍ഥാടകര്‍ തടയുകയും കന്നുകാലിക്കടത്ത് ആരോപിച്ച് ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. ട്രക്കിന് തീര്‍ഥാടകര്‍ തീയിടുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തുണ്ടായിരുന്ന പോലീസ് വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കന്‍വാര്‍ തീര്‍ഥാടകര്‍ വഴിയില്‍ കാണുന്ന വ്യാപാരികളായ മുസ് ലിംകളെ ആക്രമിക്കുന്ന നിരവധി വാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ട്രക്ക് ഡ്രൈവറെ തല്ലിക്കൊന്ന സംഭവം.

ALSO READ: കന്‍വാര്‍ യാത്രാ റൂട്ടിലെ കട ഉടമകള്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യു.പി സര്‍ക്കാര്‍; ഉത്തരവ് മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനെന്ന് ആരോപണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക