04
Nov 2025
Sat
04 Nov 2025 Sat
trump mamdani

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരായ നിലപാടില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നോട്ടടിക്കുന്നതായി സൂചന. വൈറ്റ്-ഹൗസില്‍ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചക്കിടെട്രംപ് മംദാനിയെ പ്രശംസിച്ചു. മംദാനിയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തുന്നുവെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.

whatsapp യുടേണ്‍ അടിച്ച് ട്രംപ്; മംദാനിയോട് പൂര്‍ണമായി സഹകരിക്കും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മംദാനിയുടെ അഭ്യര്‍ഥനമാനിച്ചാണ് വൈറ്റ്ഹൗസില്‍ ട്രംപ് കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് ഉയരുന്നതും പൊതുസുരക്ഷ വിഷയങ്ങളും ട്രംപിനെ അറിയിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരിന്നു.

‘മംദാനിയെ കണ്ടിരുന്നു. അദ്ദേഹം എന്നെ ആശ്ചര്യപ്പെടുത്തി. ന്യൂയോര്‍ക്കില്‍ കുറ്റകൃത്യം ഇല്ലാതാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വാടക കുറക്കുകയെന്നും മംദാനിയുടെ ലക്ഷ്യമാണ്.’- എല്ലാകാര്യങ്ങളും താന്‍ അംഗീകരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

മംദാനിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ ഒരു നീക്കമാണ് ഉണ്ടായത്. ന്യൂയോര്‍ക്കിനെ ഇനിയും മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യം. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നാണ് താന്‍ വന്നതെന്നും നഗരത്തെ സ്‌നേഹിക്കുകയാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

മംദാനിയെ അഭിനന്ദിച്ച ട്രംപ് ഒരുപാട് കാര്യങ്ങളില്‍ പരസ്പരം യോജിപ്പിലെത്താന്‍ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. ചര്‍ച്ച പ്രൊഡക്ടീവായിരുന്നുവെന്നും മംദാനിയും പ്രതികരിച്ചു.

ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഡോണള്‍ഡ് ട്രംപുമായി സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസവും മംദാനിയെ വിമര്‍ശിക്കുന്ന സമീപനമാണ് വൈറ്റ് ഹൗസ് സ്വീകരിച്ചത്. ഒരു കമ്യൂണിസ്റ്റ് മേയര്‍ വൈറ്റ് ഹൗസിലേക്ക് എത്തുന്നുവെന്നായിരുന്നു മംദാനിയുടെ വരവിനെ കുറിച്ച് പ്രസ് സെക്രട്ടറിയുടെ പ്രതികരണം.