22
Sep 2022
Thu
22 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിപ്പാട്: ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ. കാര്‍ത്തികപള്ളി വിഷ്ണുഭവനത്തില്‍ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവരാണ് പിടിലായത്.

 

കാര്‍ത്തികപ്പള്ളി പുതുകണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26)വിനാണ് മര്‍ദനമേറ്റത്. ദേശിയ പാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപം സെപ്തംബര്‍ രണ്ടിന് വൈകീട്ട് 3:30ഓടെയാണ് സംഭവം.

 

തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബെെക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ബീഫ് ഫ്രൈ പിടിച്ചു വാങ്ങിയ ശേഷം അക്രമികള്‍ കാറില്‍ കയറിപ്പോയെന്നും പൊലീസ് പറഞ്ഞു.

 

ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി എസ് ശ്യാംകുമാറിന്റെ മേല്‍നോട്ടത്തിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൗഷാദ്, സിവില്‍ പൊലീസ് നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.