02
Aug 2023
Tue
02 Aug 2023 Tue

ചെന്നൈ: രണ്ടു കുറ്റവാളികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് ചെന്നൈ പൊലീസ്. വിനോദ്, രമേഷ് എന്നിങ്ങനെ രണ്ടും കൊടും കുറ്റവാളികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈക്ക് പുറത്ത് ഗുഡുവാന്‍ചേരിയില്‍ തിങ്കള്‍ അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലംഗ കുറ്റവാളികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പട്രോള്‍ സംഘത്തെ ഇടിക്കുകയും പൊലീസ് സംഘത്തിനു നേരെ നാടന്‍ബോംബെറിയുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമയം പൊലീസ് സംഘം ഇവര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അഡീഷനല്‍ കമ്മീഷണര്‍ പി എ മൂര്‍ത്തി പറഞ്ഞു.

രണ്ടുപേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂര്‍ത്തി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ കൊലക്കേസിലും ആക്രമണകേസുകളിലും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലില്‍ രണ്ടുപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.