26
Aug 2024
Sun
26 Aug 2024 Sun
two held for buries newborn baby of unmarried girl in Alappuzha

ആലപ്പുഴ തകഴി കുന്നമ്മയിൽ അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോമസ് ജോസഫിന്റെ സുഹൃത്തും പൂച്ചക്കൽ സ്വദേശിനിയുമായ യുവതി ആ​ഗസ്ത് 7നാണ് വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ ആൺ സുഹൃത്തിനെ വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറി.

ഇതിനുശേഷം വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. എന്നാൽ യുവതിയുടെ പെരുമാറ്റത്തിലും ശാരീരിക ബുദ്ധിമുട്ടിലും സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു.

തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ വച്ച് പ്രസവിച്ചുവെന്ന വിവരം പെൺകുട്ടി പറയുന്നത്. കുഞ്ഞിനെ ആൺസുഹൃത്തിനെ ഏൽപ്പിച്ചുവെന്നും വെളിപ്പെടുത്തി. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും ആൺസുഹൃത്തിനെയും കൂട്ടുകാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാനാണ് കൈമാറിയതെന്നാണ് യുവതിയുടെ മൊഴി. യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുണ്ടായത്.

ALSO READ: അവിവാഹിതയായ യുവതി പ്രസവിച്ച സംഭവം: നവജാതശിശുവിനെ കൊന്നതാണെന്ന് കണ്ടെത്തി, അറസ്റ്റ്