22
Jan 2023
Thu
22 Jan 2023 Thu

ബഗ്ദാദ്: ഗള്‍ഫ് കപ്പ് ഫൈനലിന് മുമ്പ് സ്റ്റേഡിയത്തിന് മുമ്പില്‍ നടന്ന തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. 80ലധികം പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് കപ്പിലെ ഫൈനലില്‍ ഇറാഖ്-ഒമാന്‍ മല്‍സരത്തിന് മുമ്പാണ് സംഭവം. ബസ്‌റയിലെ സ്റ്റേഡിയത്തിന് മുന്നില്‍ ടിക്കറ്റില്ലാത്ത ആയിരകണക്കിന് പേര്‍ സ്റ്റേഡിയത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വ്യാഴ്ച രാത്രി ഏഴ് മണിക്കാണ് അപകടം. എന്നാല്‍ മല്‍സരം നിശ്ചിത സമയത്ത് നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>