ആന്ധ്ര സ്വദേശിനിയാണ് ബലാൽസംഗത്തിന് ഇരയായത്. സഹോദരിയുടെ മുന്നിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയാണ് പോലീസുകാർ ബലാൽസംഗം ചെയ്‌തത്. സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ അറസ്റ്റിലായി.
|
പുലർച്ചെ ഒന്നോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. സഹോദരിയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരി പെൺകുട്ടിയെ കണ്ടെത്തിയത്.
പഴക്കച്ചവടത്തിനായി ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരുമ്പോഴായിരുന്നു യുവതി ബലാൽസംഗത്തിന് ഇരയായത്.
ALSO READ:ഒറ്റപ്പെടൽ ഒഴിവാക്കാൻ വിവാഹം കഴിച്ച 75കാരൻ പിറ്റേ ദിവസം മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





