വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ വിവാഹം കഴിച്ച 75കാരൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുറിലാണ് സംഭവം. ശങ്കുറാം ആണ് മരിച്ചത്. ഒരു വർഷം മുമ്പ് ഭാര്യ മരിച്ചതോടെ ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
|
സപ്തംബർ 29നായിരുന്നു ശങ്കുറാം 35കാരിയായ
മൻഭവതിയെ വിവാഹം കഴിച്ചത്. വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ അടുത്ത അമ്പലത്തിലെത്തി ആചാരപ്രകാരം താലി ചാർത്തി. വിവാഹത്തിന് പിന്നാലെ സംഘടിപ്പിച്ച വീട്ടിൽ വിരുന്നും ഒരുക്കിയിരുന്നു.
വിവാഹ പിറ്റേന്ന് പുലർച്ചെ ആയതോടെ ശങ്കുറാമിന് ശാരീരികാസ്വസ്ഥ്യം ഉണ്ടായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ALSO READ:കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





