കനത്ത മഴയെ തുടര്‍ന്ന് നാളെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
|
തൃശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 6) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ജില്ലയില്‍ വെയില്‍ ഉള്ള ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത്. ഇന്നലെയും (4 ഓഗസ്റ്റ് 2025) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരുന്നിട്ടും ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലും, അലെര്‍ട്ടുകളും, മറ്റു സാഹചര്യങ്ങളും കണക്കിലാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ഇന്ന് (5 ഓഗസ്റ്റ് 2025 ) റെഡ് അലെര്‍ട്ട് ആയിരുന്നിട്ടുകൂടി, കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലാ ക്കിയും, ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവൃത്തിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ മഴ നിങ്ങളെ ബുദ്ധിമുട്ടിച്ചു എന്നറിയാം. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു.
കണ്ണൂർ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിക്കുന്നു.
കാസര്‍കോട്
ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ജനസുരക്ഷയെ മുന്‍നിര്‍ത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ക്ക്:ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസര്‍ഗോഡ് ഫോണ്‍: +91 94466 01700


