15
Jun 2024
Fri
15 Jun 2024 Fri
Free stenography course

കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. (Two year free stenography course) കെജിടിഇ ടൈപ്പ് റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം ലോവര്‍, ഹയര്‍) എന്നീ വിഷയങ്ങളടങ്ങിയതാണ് കോഴ്‌സ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ്ടു / തത്തുല്യ പരീക്ഷ പാസായ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 12 ന് മുന്‍പ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2623304.