26
Jan 2025
Wed
26 Jan 2025 Wed

വടകര താഴെയങ്ങാടി വക്കീൽപാലത്തിന് സമീപം രണ്ടുവയസ്സുകാരി പുഴയിൽ വീണു മരിച്ചു. കുറുക്കോത്ത് കെ സി ഹൗസിൽ ഷമീർ-മുംതാസ് ദമ്പതികളുടെ
മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 ഓടെ വീടിനോട് ചേർന്ന പുഴയിൽ കുട്ടിയെ പുഴയിൽ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിൽ കളിച്ചുകൊണ്ടിരിക്കേ കുട്ടിയെ കാണാതാവുകയും തിരച്ചിലിൽ വീട്ടിന് മുൻഭാഗത്ത് 50 മീറ്റർ അപ്പുറമുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.