മുംബൈ ആക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് നാടുകടത്താന്‍ യുഎസ് സുപ്രിംകോടതി ഉത്തരവ്. പാക് വംശജനായ തഹാവുര്‍ റാണ കനേഡിയന്‍ പൗരനാണ്. 2008ലെ മുംബൈ ആക്രമണക്കേസ് പ്രതിയായ തഹവുര്‍ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.(U S Supreme court clears extradition of Tahawwur Rana to India)
|
റാണയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി ഉത്തരവുമായി. ഇതിനെതിരേ നിരവധി കോടതികളെ സമീപിച്ചെങ്കിലും റാണയ്ക്കു നിരാശയായിരുന്നു ഫലം. ഒടുവില്‍ നവംബര്‍ 13ന് റാണ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ജനുവരി 21ന് അപ്പീല്‍ സുപ്രിംകോടതി തള്ളുകയും ചെയ്തു. ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ പിറ്റേദിവസമായിരുന്നു ഇത്. ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് റാണ നിലവില്‍ കഴിയുന്നത്.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 10 പേര്‍ അമേരിക്കന്‍ പൗരന്മാരായിരുന്നു. പാക് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള തഹാവുര്‍ പിന്നീട് കാനഡയിലേക്ക് കുടിയേറുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





