UAEയിലേക്ക് കാറിനടിയില്‍ കിടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 2 പേര്‍ പിടിയില്‍, തെളിഞ്ഞത് പുതിയ ഹൈടെക് എക്‌സ്‌റേ സ്‌കാനറുകളില്‍; നുഴഞ്ഞുകയറ്റ ശ്രമം ഇങ്ങനെ
|
ഷാര്‍ജ: യുഎഇയിലേക്ക് വാഹനങ്ങള്‍ക്കടിയില്‍ ഒളിച്ച് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുപേരും വാഹനത്തിന്റെ ഡ്രൈവറും പിടിയില്‍. പുതിയ ഹൈടെക് എക്‌സ്‌റേ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ട് എസ്‌യുവി വാഹനങ്ങളുടെ പിന്‍ഭാഗത്തുനിന്ന് പ്രതികളെ കണ്ടെത്തുകയായിരുന്നു. രണ്ട് എസ്‌യുവികളുടെ താഴ്ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച ഇരുമ്പ് പെട്ടികളില്‍ കിടന്ന് നുഴഞ്ഞുകയറാനായിരുന്നു ശ്രമം. വാഹനങ്ങളുടെ പിന്‍ഭാഗത്തെ ട്രങ്കുകള്‍ക്കടിയില്‍ സ്ഥാപിച്ച ചെറിയ ഇരുമ്പ് പെട്ടികളില്‍ ആണ് ഇവര്‍ കിടന്നത്. വാഹനങ്ങളുടെ പിറകിലെ ബമ്പറുകള്‍ തുറന്നാണ് ഇവരെ പുറത്തെടുത്തത്.
ഷാര്‍ജ പോര്‍ട്ട്, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റിയാണ് പ്രതികളെ പിടികൂടിയത്. ഏത് അതിര്‍ത്തിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അതോറിറ്റി വെളുപ്പെടുത്തിയിട്ടില്ല. ഇവരുടെ കൈവശം രേഖകളൊന്നും ഉണ്ടായിരുന്നില്ല. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരേയും വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി. പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.
തുറമുഖങ്ങളിലൂടെയുള്ള എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും തടയാന്‍ കഴിവുള്ള അത്യാധുനിക സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങള്‍ സ്‌കാനിങ്ങിലൂടെ കണ്ടെത്താനാകുമെന്നും ഷാര്‍ജ കസ്റ്റംസ് പറഞ്ഞു.
Two infiltrators attempted to cross into the UAE in tiny iron boxes installed under the rear trunks of two SUVs. The Sharjah Ports, Customs, and Free Zones Authority (SPCFZA) foiled the infiltration bid. The authority did not reveal the customs terminal from where they were apprehended.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





