21
Mar 2025
Mon
21 Mar 2025 Mon
UAE executed capital punishment of Indian woman who killed infant

ജോലിക്കു നിന്ന വീട്ടിലെ നാലരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയെ യുഎഇയില്‍
വധശിക്ഷയ്ക്കു വിധേയയാക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാനെ(33)യാണ് വധിച്ചത്. ഫെബ്രുവരി 15നായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഷഹ്‌സാദി കൊലപ്പെടുത്തിയത്. ഇതിനെതിരേ കുടുംബം നല്‍കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിയെ അബൂദബി കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

വധശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവസാന ആഗ്രഹമെന്ന നിലയില്‍ യുവതി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോണ്‍ കോളായിരിക്കുമെന്നും യുവതി കുടുംബത്തോടു പറയുകയുണ്ടായി.
ഇന്ത്യന്‍ ദമ്പതികളുടെ വീട്ടുജോലിക്കായി 2021ലാണ് ഷെഹ്‌സാദി അബൂദബിയിലെത്തിയത്.

ALSO READ: മലയാളിയെ കുത്തിക്കൊന്ന പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക