31
Dec 2023
Sat
31 Dec 2023 Sat

ബലാത്സംഗക്കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയെ നാടുകടത്തി UAE

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ബലാത്സംഗക്കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎഇ. ദുബൈയില്‍ താമസിച്ച് വരികയായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ വി വി ചന്ദ്രനെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവില്‍ മിഥുനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയത്. 2020ല്‍ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മിഥുന്‍ ദുബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോള്‍ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ഉത്തരവിട്ടത്.തുടര്‍ന്ന് സിബിഐ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ദുബൈയിലെ ഗര്‍ഹൗദില്‍ താമസിക്കുകയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ മിഥുനെ ഹാജരാക്കി. ബെംഗളുരു അശോക് നഗറിലുള്ള മയോ ഹാള്‍ സിവില്‍ കോടതി മിഥുനെ റിമാന്‍ഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക