എമിറാത്തി പൈതൃകത്തിലെ കഥകളും കഥാപാത്രങ്ങളും ചിത്രപുസ്തകങ്ങൾ, ആനിമേഷൻ സിനിമകൾ, ഡിജിറ്റൽ ഗെയിമുകൾ തുടങ്ങിയ സർഗാത്മക ഉൽപ്പന്നങ്ങളാക്കി മാറ്റാനാകുമെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക പൈതൃക വിഭാഗം ഡയറക്ടർ ഡോ. ഫാത്തിമ അലി അൽ മഅ്മരി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന ‘ക്രിയേറ്റീവ് ഇക്കോണമി: ആശയം മൂല്യമായി മാറുമ്പോൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
|
ഒരു ആശയം രൂപപ്പെടുത്തുന്നതു മാത്രമല്ല, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നമാക്കി വികസിപ്പിക്കുകയും സാമ്പത്തികമായി സുസ്ഥിരമാക്കുകയും ചെയ്യുന്നതിലാണ് അതിന്റെ യഥാർഥ മൂല്യമെന്നും അവർ പറഞ്ഞു. ഉൽപ്പന്നം വികസിപ്പിക്കുന്നതിന് മുമ്പ് വിപണിയിലെ ആവശ്യവും സാമ്പത്തിക സാധ്യതയും പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





