12
Mar 2023
Tue
12 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.

മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരംനല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക