01
Dec 2024
Mon
01 Dec 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: ക്രിസ്മസ് ദിനത്തില്‍ യു.എ.ഇയില്‍ മഴപെയ്യുമോയെന്നാണ് എമിറേറ്റ്‌സുകാര്‍ ഉറ്റുനോക്കുന്നത്. ക്രിസ്മസ് അടുക്കുമ്പോള്‍ യുഎഇയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം. രാജ്യത്ത് താപനില കുറയാന്‍ സാധ്യത ഉള്ളതിനാല്‍ ക്രിസ്മസ് ദിനത്തില്‍ വെളുത്ത അന്തരീക്ഷം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അന്നേ ദിവസം മഴ ഉണ്ടാകാനാണ് സാധ്യത. ക്രിസ്മസ് ആഘോഷിക്കാന്‍ ദ്വീപിലേക്കോ തീരപ്രദേശങ്ങളിലേക്കോ പോകുകയാണെങ്കില്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ കുട കൈയില്‍ കരുതേണ്ടതാണ്.

ക്രിസ്മസ് രാവില്‍ നേരിയതോ ഭാഗികമോ ആയ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബൂദബിയിലും ദുബായിലും കനത്ത മഴ ഉണ്ടാകുമെന്ന് എന്‍സിഎം പ്രവചിച്ചിട്ടുണ്ട്.

അബുദബിയില്‍ 24 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 25 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എന്നാല്‍, രണ്ട് എമിറേറ്റുകളിലും താപനില 16 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ചെയ്യും.

പര്‍വതപ്രദേശങ്ങളില്‍ 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സജ്ജമാക്കിയിരിക്കുന്നതിനാല്‍ തണുത്ത കാലാവസ്ഥയ്ക്കാണ് സാധ്യത. ചില ഉള്‍പ്രദേശങ്ങളില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 24) രാത്രിയും ബുധനാഴ്ച രാവിലെയും ഈര്‍പ്പം ഉണ്ടായിരിക്കും.

മണിക്കൂറില്‍ 10 കി.മി മുതല്‍ 45 കി.മി വരെ വേഗതയില്‍ നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളില്‍ വീശും. കടലിലെ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ ഗള്‍ഫ് കടല്‍ ചിലപ്പോള്‍ പ്രക്ഷുബ്ധമാകും.