കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം.
|
കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എഐസിസി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ചർച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം കെപിസിസി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ബുധനാഴ്ച മുതൽ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും.
സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.
വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 17നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





