യുജിസി നെറ്റ് പരീക്ഷ (ugc net 2024) ഇനി മുതൽ ഡിഗ്രിക്കാർക്കും എഴുതാം. നാല് വർഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്റർ പഠിക്കുന്നവർക്കും അണ് എഴുതാൻ അവസരമുള്ളത്. ഇതിനായുള്ള മാനദണ്ഡം യുജിസി പുതുക്കി. നേരത്തെ പിജി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു അവസരം. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് ഈക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്.
|
ഏങ്ങനെ അപേക്ഷിക്കാം
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ തിരുത്തലകള്‍ വരുത്താന്‍ കഴിയും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രവും വിശദാംശങ്ങളും അറിയിക്കും.
കഴിഞ്ഞ വര്‍ഷം, 9,45,918 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. 6,95,928 പേര്‍ പരീക്ഷയെഴുതി. ഡിസംബര്‍ 6 നും ഡിസംബര്‍ 14 നും ഇടയില്‍ നടത്തിയ പരീക്ഷയുടെ ഫലം ജനുവരി 17 ന് പ്രക്ഷ്യാപിക്കും.
പിഎച്ച്ഡി പ്രവേശനം
പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്ളും യുജിസി പരിഷ്കരിച്ചു. ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
UGC NET June 2024 registration to begin likely by today


