ന്യൂഡല്‍ഹി: ആദ്യമായി ജോലിക്കു കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.(Union Budget 2024 Live: The government will give one month’s salary to the new employees) 15,000 രൂപ വരെയുള്ള തുക മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുകയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത.
|
പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. ”സംഘടിത മേഖലയില്‍ ജോലിക്കു കയറുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഈ സ്‌കീം. 210 ലക്ഷം യുവാക്കള്‍ക്ക് ഇതു ഗുണകരമാകും” മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപിഎഫ്ഒയില്‍ എന്റോള്‍ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്‌കീമിന് അര്‍ഹരാകുക. മൂന്നാം വട്ടം അധികാരത്തിലേറിയ സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിര്‍ത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി മാത്രം പ്രത്യേക സ്‌കില്ലിങ് പ്രോഗ്രാമുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക.





