പൂനെ: ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് ബലാല്‍സംഗത്തിന്റെ പരിധിയില്‍പ്പെടില്ലെന്നും കോടതി വ്യക്തമാക്കി. ( Unnatural Sex With Legally Wedded Wife No Offence, )
|
സാധുവായ വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് കഴിയുന്ന ഭര്‍ത്താവിന് 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ഏത് തരത്തിലുള്ള ലൈംഗിക ബന്ധവും അനുവദനീയമാണ്. ഭാര്യയുടെ അനുമതി ഇല്ലെങ്കില്‍ പോലും അത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.
ഐപിസി 377(പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം തനിക്കെതിരേ ഫയല്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹരജിയിലാണ് വിധി.
2022 ആഗസ്ത് 24ന് ഭാര്യയുടെ പരാതിയിലാണ് നര്‍സിങ്പൂര്‍ ജില്ലയിലെ കോട്വാലി പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെതിരേ കേസെടുത്തത്. 2019 മെയ് 18ന് ആണ് ഇരുവരും വിവാഹിതരായത്. 2019 ജൂണ്‍ 6നും 7നും ഭര്‍ത്താവ് താനുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പിന്നീട് അത് പല തവണ തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ താന്‍ അത് സഹിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാതായും പരാതിയിലുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





