15
Sep 2023
Fri
15 Sep 2023 Fri

പൊലീസുകാരിയെ ട്രെയിനില്‍ ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്തയാളെ യുപി പൊലീസ് വെടിവച്ചുകൊന്നു. റെയ്ഡിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതിയെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസമാണ് അയോധ്യക്ക് സമീപം സരയു എക്‌സ്പ്രസ് ബോഗിയിലാണ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരിയെ മുഖത്തും തലയിലും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനീസ് ഖാന്‍ എന്നയാളാണ് പൊലീസുകാരിയെ ആക്രമിച്ചതെന്നും ഇയാളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. അനീസിന്റെ കൂട്ടാളികളായ ആസാദ്, വിശ്വംഭര്‍ ദയാര്‍ എന്നിവര്‍ക്ക് ഏറ്റുമുട്ടലില്‍ വെടിയേറ്റതായും ഇരുവരെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

അക്രമിയെ തങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇയാളുടെ ഫോട്ടോ അക്രമത്തിനിരയായ പൊലീസുകാരി തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാന്‍ റെയ്ഡ് നടത്തിയതെന്നും അയോധ്യ പോലീസ് സൂപ്രണ്ട് രാജ് കരന്‍ നയ്യാര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക