30
Jan 2024
Tue
30 Jan 2024 Tue

അരീക്കോട്- വിദ്യാ൪ഥികളുടെ ഫുട്ബോൾ കഴിവ് വളർത്തിയെടുക്കുന്നതിന് വേണ്ടി യു പി സ്കൂള്‍ വിദ്യാ൪ഥികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് നോവസ് സോക്ക൪ അക്കാദമി ഭാരവാഹികള്‍ പത്രമസമ്മേളനത്തില്‍ അറിയിച്ചു. നാല് ദിവസത്തെ മത്സരം ഫെബ്രുവരി ഒന്നിന് (വ്യാഴം) രാവിലെ ഏഴിന് അരീക്കോട് സുല്ലമുസലാം സയൻസ് കോളജ് ഗ്രൌണ്ടില്‍ ആരംഭിക്കും. എം എസ് പി അസി. കമാന്റുന്റ് ഹബീബ് റഹ്മാന്‍ മത്സരം ഉദ്ഘാടനം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് ഫുട്ബോള്‍ ഡെവലപ്പ് മെന്റു മായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന 25 കുട്ടികൾക്ക് അക്കാദമിയുടെ കീഴില്‍ പരിശീലനം നല്കും. 16 യു പി സ്കൂളിലെ വിദ്യാ൪ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരം ഫെബ്രുവരി നാല്(ഞായ൪) വൈകീട്ട് സമാപിക്കും. പത്രസമ്മേളനത്തില്‍ പി സുകുമാരന്‍, എ സക്കീ൪, പൂവഞ്ചേരി അബ്ദുറഹിമാന്‍ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക