14
May 2023
Sat
14 May 2023 Sat

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
ബി.എസ്.എഫ്.-86, സി.ആർ.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30 എന്നിങ്ങനെയാണ് വിവിധ സേനകളിലെ ഒഴിവുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബാച്ചിലർ ബിരുദം.

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 81 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), 50 കി.ഗ്രാം ഭാരം എന്നിവയുണ്ടായിരിക്കണം.
വനിതകൾക്ക് 157 സെ.മീ. ഉയരവും 46 കി.ഗ്രാം ഭാരവും വേണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.

പ്രായപരിധി: 2023 ഓഗസ്റ്റ് 1-ന് 20-25 വയസ്സ്. അപേക്ഷകർ 1998 ഓഗസ്റ്റ് 2-നും 2003 ഓഗസ്റ്റ് 1-നും മധ്യേ ജനിച്ചവരാകണം. സംവരണവിഭാഗങ്ങൾക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഇന്റർവ്യൂ/ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഓഗസ്റ്റ് 26-നാണ് പരീക്ഷ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. പേപ്പർ I (ഒബ്ജെക്ടിവ് ടൈപ്പ്), പേപ്പർ II (വിവരണാത്മകം) എന്നിവയുൾപ്പെടുന്നതാണ് പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും.

100 മീറ്റർ, 800 മീറ്റർ ഓട്ടം, ലോങ്ജമ്പ്, ഷോട്ട് പുട്ട് (പുരുഷന്മാർക്ക് മാത്രം) എന്നിവയുൾപ്പെടുന്നതായിരിക്കും ഫിസിക്കൽ ടെസ്റ്റ്.

ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല.

അപേക്ഷ: www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷകർ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. OTR ചെയ്യാത്തവർ ആണെങ്കിൽ ആധാർ നമ്പറും ഇമെയിലും ഉപയോഗിച്ച് ചെയ്യുക. ശേഷം ഒ.ടി.ആർ. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ‘Latest Notification’ ലിങ്ക് വഴി അപേക്ഷിക്കാം.

പാർട്ട് I, പാർട്ട് II എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ ഒപ്പ്, തിരിച്ചറിയൽ രേഖ എന്നിവ അപ്ലോഡ് ചെയ്യണം. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഇതിനുള്ള അവസരം മേയ് 17 മുതൽ 23 വരെ ലഭിക്കും.

അവസാന തീയതി: മേയ് 17 (6 pm).