14
Feb 2025
Mon
14 Feb 2025 Mon
upsc civil service prelims

സിവില്‍ സര്‍വ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. (UPSC Civil Services Prelims 2025: Application window closes tomorrow) IAS, IPS ഉള്‍പ്പെടെയുള്ള സര്‍വീസുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയുള്ള പ്രാഥമിക പരീക്ഷയാണിത്. ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫെബ്രുവരി 18 വരെ സമയമുണ്ട്. ഫെബ്രുവരി 25 വരെ അപേക്ഷയില്‍ തിരുത്തുകള്‍ വരുത്താവുന്നതാണ്. 1129 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും
മെയ് 25നാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍ .

പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതില്‍ മികവു പുലര്‍ത്തിയാലേ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കൂ. തുടര്‍ന്നുള്ള ഇന്റര്‍വ്യൂവില്‍ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.

വിവിധ സര്‍വ്വീസുകള്‍
ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ സിവില്‍ സര്‍വ്വീസുകളെങ്കിലും അഖിലേന്ത്യ സര്‍വ്വിസുള്‍പ്പടെ ഗ്രൂപ്പ് അ, ഗ്രൂപ്പ് ആ സിവില്‍ സര്‍വ്വീസുകള്‍ നിലവിലുണ്ട്

I.All India Civil Services
Indian Administrative Service (IAS)
Indian Police Service (IPS)
Indian Forest Service (IFoS)

II.Group ‘A’ Civil Services
Indian Foreign Service (IFS)
Indian Audit and Accounts Service (IAAS)
Indian Civil Accounts Service (ICAS)
Indian Corporate Law Service (ICLS)
Indian Defence Accounts Service (IDAS)
Indian Defence Estates Service (IDES)
Indian Information Service (IIS)
Indian Ordnance Factories Service (IOFS)
Indian Communication Finance Services (ICFS)
Indian Postal Service (IPoS)
Indian Railway Accounts Service (IRAS)
Indian Railway Personnel Service (IRPS)
Indian Railway Traffic Service (IRTS)
Indian Revenue Service (IRS)
Indian Trade Service (ITS)
Railway Protection Force (RPF)

III.Group ‘B’ Civil Services
Armed Forces Headquarters Civil Service
DANICS
DANIPS
Pondicherry Civil Service
Pondicherry Police Service

ആര്‍ക്കൊക്കെ അപേക്ഷിക്കാം
ബിരുദമാണ്, അടിസ്ഥാനയോഗ്യത. മെയിന്‍ പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്.

മെഡിക്കല്‍ ബിരുദക്കാര്‍ക്ക്, അവര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂവിന് ഹാജരാക്കിയാല്‍ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.

അപേക്ഷകരുടെ പ്രായം
പൊതു വിഭാഗക്കാര്‍ക്ക് 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 37 വയസ്സുള്ള പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും 35 വയസ്സുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഇതു കൂടാതെ, ഭിന്നശേഷിക്കാര്‍ക്ക് 42 വയസ്സുവരെയും വിമുക്തഭടര്‍ക്ക് നിയമാനുസൃത ഇളവും ലഭിക്കും.

അപേക്ഷാ ക്രമം
വണ്‍ടൈം രജിസ്ട്രേഷന്‍ നല്‍കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫെബ്രുവരി 18 വരെ സമയമുണ്ട്. ഓണ്‍ലൈന്‍ ആയാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട അപേക്ഷ ഫീസ് ഒടുക്കണം. വനിതകള്‍, എസ്സി /എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല

പരീക്ഷാ കേന്ദ്രങ്ങള്‍
പ്രിലിമിനറി പരീക്ഷയ്ക്ക്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും
https://upsconline.nic.in
https://www.upsc.gov.in
https://upsc.gov.in/whats-new/CivilServices Preliminary Examination 2025

സിവില്‍ സര്‍വീസ് പരീക്ഷാ ഒരുക്കത്തിന് ഉപകാരപ്രദമാകുന്ന വെബ്‌സൈറ്റുകള്‍

സ്റ്റഡി മെറ്റീരിയലുകള്‍ക്ക്
1. insightsonindia.com
2. clearias.com
3. mrunal.org
4. gktoday.in
5. currentaffairsonly.com
6. cleariasexam.com
7. iasexamportal.com
8. visionias.wordpress.com
9. swapsushias.blogspot.in
10. iaspassion.com
11. iasscore.in
12. iaskracker.com
13. jagranjosh.com
14. upscguide.com
15. civilserviceindia.com
16. ias100.in
17. jeywin.com
18. civilsdaily.com
19. onlinegk.com
20. iasaspirants.com
21. iaspaper.in
22. iasexams.com
23. tcyonline.com
24. testfunda.com
25. iasforums.com
26. upscforums.com
27. forumias.com
28. indianofficer.com
29. interviewprep4ias.com
30. upscdiscussions.com
31. thesupermanreturns.wordpress.com
32. rijubafna.com
33. lohitmatani.wordpress.com
34. iasdream.com
35. jhinujha.wordpress.com

റഫറന്‍സുകള്‍ക്ക്
1. ncert.nic.in
2. nios.ac.in
3. egyankosh.ac.in
4. yojana.gov.in
5. upsc.gov.in
6. pib.nic.in
7. prsindia.org
8. idsa.in
9. gatewayhouse.in
10. envfor.nic.in
11. mea.gov.in
12. indiabudget.nic.in
13. ptinews.com
14. pdgroup.upkar.in
15. ibef.org
16. vikaspedia.in
17. makeinindia.com