01
Nov 2026
Sun
01 Nov 2026 Sun
US Iran War Escalation 2026 Trump Military Strike Options

വാഷിങ്ടണ്‍ / ടെഹ്റാന്‍: എട്ട് മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തിനു പിന്നാലെ പശ്ചിമേഷ്യയില്‍ വീണ്ടും സമ്പൂര്‍ണ്ണ യുദ്ധ സാഹചര്യം ഉടലെടുക്കുന്നു. ഇറാനിലെ സുപ്രധാന ഊര്‍ജ്ജ-ആണവ കേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് വീണ്ടും അതിശക്തമായ ആക്രമണങ്ങള്‍ നടത്തുന്നതിന് യു.എസ് മിഡില്‍ ഈസ്റ്റ് ആര്‍മി കമാന്‍ഡും (CENTCOM) ഇസ്രായേലും വിപുലമായ സൈനിക പദ്ധതികള്‍ തയ്യാറാക്കിയതായി വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 3-ന് നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പുതിയ സൈനിക നീക്കങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

‘മറ്റൊരു എപ്പിക് ഫ്യൂറി’ നടത്തിയേക്കും: ട്രംപ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും അനുമതിക്കായി വിവിധ സൈനിക മുന്‍ഗണനാ പട്ടികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ വന്‍ സൈനിക നീക്കത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, ‘ഞങ്ങള്‍ ഒരു ചെറിയ എപ്പിക് ഫ്യൂറി (Operation Epic Fury) കൂടി ചെയ്‌തേക്കാം’ എന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ടെഹ്റാനുമായി വലിയൊരു കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ആക്രമണം ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നും ട്രംപ് വ്യക്താമാക്കി.

ഇതിന്റെ ഭാഗമായി യു.എസ് ആര്‍മി മൂന്നാമതൊരു വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ ‘യു.എസ്.എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്’ (USS Theodore Roosevelt) കൂടാതെ പതിനായിരത്തോളം വരുന്ന അധിക സൈനികരെയും മിഡില്‍ ഈസ്റ്റിലേക്ക് അടിയന്തരമായി വിന്യസിച്ചുകൊണ്ടിരിക്കുകയാണ്.

കടലിലും കരയിലും തിരിച്ചടിക്ക് തയ്യാറെടുത്ത് ഇറാന്‍

അമേരിക്ക സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുകയാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിനുപിന്നാലെ, തങ്ങളുടെ പരമ്പരാഗത സൈനിക നയത്തില്‍ മാറ്റം വരുത്തിയതായി ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതുവരെ സ്വീകരിച്ചിരുന്ന ‘പ്രതിരോധ നയത്തിന്’ (Defensive Doctrine) പകരം, അമേരിക്കയോ ഇസ്രായേലോ ആക്രമിച്ചാല്‍ സമാനമായ രീതിയില്‍ അങ്ങോട്ട് കയറി അതിശക്തമായി ആക്രമണം നടത്തുന്ന ‘ആക്രമണോത്സുക നയം’ (Offensive Doctrine) സ്വീകരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വക്താവ് ഹൊസൈന്‍ മൊഹെബി വ്യക്തമാക്കി.

അമേരിക്കയ്ക്ക് താവളങ്ങള്‍ ഒരുക്കുന്ന അയല്‍രാജ്യങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഗള്‍ഫ് മേഖലയിലെ അടിത്തട്ടിലൂടെ പോകുന്ന ആഗോള വാര്‍ത്താവിനിമയ കേബിളുകള്‍ ആക്രമിക്കാനും പ്രതിരോധ പട്ടിക ഇറാന്‍ തയ്യാറാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ തീരപ്രദേശമായ ബന്ദര്‍ അബ്ബാസിന് മുകളിലൂടെ പറന്ന യു.എസ് നിര്‍മ്മിത ‘ലൂക്കാസ്’ (LUCAS) ഡ്രോണ്‍ ഇറാന്‍ വ്യോമസേന വെടിവെച്ചിട്ടതായും സ്ഥിരീകരണമുണ്ട്.

പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന 12-ാമത് ബ്രിക്‌സ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അവസാന നിമിഷം പിന്മാറി.

ആഗോള സാമ്പത്തിക മേഖല ഭീതിയില്‍

ഒക്ടോബര്‍ മാസത്തില്‍ മാത്രം ഹോര്‍മുസ് കടലിടുക്കിന് സമീപം നൂറിലധികം എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു നേരിടുന്ന ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമാണ് വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടുമൊരു ആക്രമണം നടന്നാല്‍ ലോക സാമ്പത്തിക മേഖലയെയും ഇന്ധനവിലയെയും അത് ദാരുണമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍.

Tags: US Iran War 2026, Operation Epic Fury Iran, Trump US Iran Attack News, CENTCOM Pete Hegseth Iran Plan, International News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക