10
Feb 2026
Tue
10 Feb 2026 Tue
american ships in iranian waters

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ കപ്പലുകള്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അമേരിക്ക നിര്‍ദ്ദേശം നല്‍കി. ഇറാന്‍-അമേരിക്ക സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ ഈ ഉപദേശത്തില്‍, അമേരിക്കന്‍ കപ്പലുകളില്‍ കയറാന്‍ ഇറാനിയന്‍ സേനയ്ക്ക് അനുമതി നല്‍കരുതെന്ന് കപ്പല്‍ ക്യാപ്റ്റന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാനിയന്‍ സേന യുഎസ് പതാകയുള്ള വാണിജ്യ കപ്പലില്‍ കയറിയാല്‍, ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെ അവരെ തടയാന്‍ ശ്രമിക്കരുത്. ബലം പ്രയോഗിക്കാതിരിക്കുന്നത് ആ നടപടിയോടുള്ള സമ്മതമായി കണക്കാക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

നാവിക സുരക്ഷയ്ക്ക് വിട്ടുവീഴ്ച ചെയ്യാതെ ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് പരമാവധി അകലം പാലിക്കാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെ കിഴക്കോട്ട് സഞ്ചരിക്കുമ്പോള്‍ ഒമാന്റെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പോകാനാണ് ശുപാര്‍ശ.

ALSO READ: നിരായുധീകരണം അസാധ്യം; ചെറുത്തുനില്‍പ്പ് തുടരുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍

വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തിയ ആഴ്ചകള്‍ക്ക് ശേഷം, വെള്ളിയാഴ്ച ഒമാനില്‍ വെച്ച് നടന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം.

ഹോര്‍മുസ് കടലിലുടുക്ക് തന്ത്രപ്രധാനം

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയിലേക്കുള്ള കവാടമായതിനാല്‍ ഇതിനെ അതീവ തന്ത്രപ്രധാനമായ പ്രദേശമായാണ് അമേരിക്ക കണക്കാക്കുന്നത്.

1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇരുരാജ്യങ്ങളും ചരക്ക് കപ്പലുകളെ ലക്ഷ്യം വെച്ചിരുന്നു. അടുത്ത കാലത്തായി ചെങ്കടലില്‍ ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതി വിഭാഗം ആക്രമണം നടത്തിയിരുന്നു.

025 ജൂണില്‍ ഇസ്രായേല്‍ ഇറാനില്‍ ബോംബിട്ടപ്പോള്‍, യുദ്ധം വഷളായാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനിയന്‍ എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് (IRGC) ഈ മേഖലയില്‍ നാവിക അഭ്യാസം നടത്തിയിരുന്നു.

ആണവ ചര്‍ച്ചകളും രാഷ്ട്രീയ സാഹചര്യവും

ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ കര്‍ശന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാനെ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക.

തിങ്കളാഴ്ച അര്‍മേനിയയില്‍ വെച്ച് സംസാരിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ചര്‍ച്ചകളില്‍ ട്രംപാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അമേരിക്കയ്ക്ക് ഗുണകരമായ ഒരു കരാറാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.