14
Nov 2023
Thu
14 Nov 2023 Thu

വടകര സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് ( 39)ആണ് മരിച്ചത്. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.