15
Jan 2024
Fri
15 Jan 2024 Fri

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ ഒഴിവുകള്‍; തപാല്‍ മാര്‍ഗം അപേക്ഷിക്കണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ പ്രധാനമന്ത്രി ജന്‍ വികാസ് പ്രൊജക്ടുകള്‍ക്കായി ജില്ലാതല ഫെസിലിറ്റേറ്റര്‍മാരെയും ഐടി പേഴ്‌സണല്‍/ സ്റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25,000 രൂപ പ്രതിമാസം നല്‍കുന്നതാണ്. കൂടാതെ യാത്ര ചെലവും നല്‍കുന്നതാണ്. തസ്തികകളും യോഗ്യതയും ചുവടെ നല്‍കുന്നു:

1.ഫെസിലിറ്റേറ്റര്‍
അംഗീകൃതസര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും, സോഷ്യല്‍ സെക്ടറില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.

2. IT പേഴ്‌സണല്‍
ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും വേണ്ടതാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

3.ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ച ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ്, അതോടൊപ്പം എം എസ് ഓഫീസ് അല്ലെങ്കില്‍ ഡിസിഎ അല്ലെങ്കില്‍ COPA യോഗ്യത ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ള അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഫോട്ടോ എന്നിവ സഹിതം ബയോഡേറ്റ ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവന്‍, പി.എം.ജി. തിരുവനന്തപുരം എന്ന വിലാസത്തില്‍ 2024 ജനുവരി 22 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്.