വിമുക്തഭടന്‍മാര്‍ക്ക് തൊഴിലവസരം
|
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമില്‍ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളെ പരിചരിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വിമുക്തഭടന്‍മാരെ നിയമിക്കും. താല്‍പ്പര്യമുള്ള വിമുക്തഭടന്‍മാര്‍ യോഗ്യതകളുടേയും, തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തതിന്റേയും രേഖകള്‍ സഹിതം ഫെബ്രുവരി മൂന്നിന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0487 2384037.
ഡ്രാഫ്റ്റ്‌സ്മാന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചാലക്കുടി വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് പി.എസ്.സി യുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ വിഷയത്തില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 24 ന് രാവിലെ 10 ന് ചാലക്കുടി ഗവ. വനിത ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0480 2700816, 9497061668.
കെയര്‍ ടേക്കര്‍, കുക്ക്, വാച്ച്മാന്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം, ഗവ. ഒബ്‌സര്‍വേഷന്‍ ഹോം, ഗവ. പ്ലേസ് ഓഫ് സേഫ്റ്റി എന്നീ സ്ഥാപനങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍, കുക്ക്, വാച്ച്മാന്‍ എന്നീ തസ്തികകളിലേക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് പ്ലസ്ടു/ പ്രീഡിഗ്രി തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. എട്ടാം തരം പാസ്സായ പാചക കലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കുക്കിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. വാച്ച്മാന്റെ ഒഴിവിലേക്ക് ഏഴാം തരം പാസ്സായ സെക്യൂരിറ്റി സര്‍വ്വീസില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുളളവര്‍ ജനുവരി 29 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
ഫോണ്‍: 0487 2337794.
വയര്‍മാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ചാലക്കുടി ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഒ.സി വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുന്നത്. യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകൃത കോളജുകളില്‍ നിന്നുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത കോളേജുകളില്‍ നിന്നും ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും/ ഡി.ജി.ടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 ന് രാവിലെ 10.30 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 0480 2701491.
ഇംഗ്ലീഷ് ടീച്ചര്‍ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇംഗ്ലീഷ് ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്/സെറ്റ്/ നെറ്റ് ആണ് യോഗ്യത. പ്രായപരിധി 25നും 50നും മധ്യേ.
ഒരു വര്‍ഷത്തേക്കാണ് നിയമനം.
താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് പൂജപ്പുര സോഷ്യല്‍! ജസ്റ്റിസ് കോംപ്ലക്‌സിലുള്ള തൊഴില്‍പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 04712343618, 2343241
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
വനിതാ ശിശുവികസന വകുപ്പ് നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെന്‍മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നു. യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഫോം നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്‍ഡിഗില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഫോണ്‍ : 04923 241419.
കൗണ്‍സിലര്‍
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റെസിഡന്‍ഷ്യല്‍ രീതിയില്‍ 9 തീരദേശ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 10 ഗവണ്മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും. വ്യക്തിത്വ വികസനത്തിനുമായി കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. സൈക്കോളജി/കൗണ്‍സിലിങ്, ക്ലിനിക്കല്‍ സൈക്കോളജി, എം എസ് ഡബഌു (മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി വിഷയങ്ങളില്‍ പി ജിയും സര്‍ക്കാര്‍ മേഖലയില്‍ കൗണ്‍സലിങ് നടത്തിയുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 മുതല്‍ 45 വരെയാണ് പ്രായപരിധി. മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക്/മേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. രണ്ടു സമീപ ജില്ലകള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന രീതിയിലാണ് നിയമനം. സ്‌കൂള്‍ പ്രവര്‍ത്തി, അവധി സമയത്തും ഓണ്‍ലൈന്‍, ഭവന സന്ദര്‍ശനം, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ച് കൗണ്‍സലിങ് നല്‍കണം.
27000 രൂപയാണ് പ്രതിമാസ വേതനം.
അപേക്ഷകള്‍ [email protected] എന്ന ഇമെയിലിലോ ഫിഷറിസ് ഡയറക്ടര്‍, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ അയയ്ക്കണം.
ജനുവരി 27 വൈകുന്നേരം 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം.
അസിസ്റ്റന്റ് എഡിറ്റര്‍ ഒഴിവ്
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (ഒരു വര്‍ഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേഔട്ടിലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വര്‍ഷത്തെ ജേര്‍ണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 28100.
പ്രായപരിധി 40 വയസ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷാ ഫീസായി ഡയറക്ടര്‍, സാക്ഷരതാമിഷന്‍ അതോറിറ്റി, തിരുവനന്തപുരം എന്ന പേരില്‍ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അക്ഷരം, പേട്ട ഗവ. സ്‌കൂളിന് സമീപം, പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
ഇന്‍സ്ട്രക്ടര്‍
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി (പാര്‍ട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍ അധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 28ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടത്തും. ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്‌നോളി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം
എആര്‍/ വിആര്‍ ട്രെയ്‌നര്‍
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ എആര്‍/വിആര്‍ ട്രെയ്‌നര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബിസിഎ, എംസിഎ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 30ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദര്‍ശിക്കുക.
പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ്
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ല്‍ (കേരള റിസോഴ്സ്സ് ഫോര്‍ എഡ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിംഗ്) പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 26 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദര്‍ശിക്കുക.
നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് എഞ്ചിനീയറെ (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു.
യോഗ്യത: ഐടിയില്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ ഒരു പരസ്പര ബന്ധമുള്ള ഫീല്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അനുഭവം.
പ്രവൃത്തി പരിചയം: ഐടി മാനേജ്‌മെന്റ്, നെറ്റ്വര്‍ക്കിംഗ്, ഇഹെല്‍ത്ത്, ഇഓഫീസ്, സ്പാര്‍ക്ക്, പാക്‌സ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ എത്തണം.
ഫോണ്‍: 04952355900.
റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിര്‍ദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 28ന് രാവിലെ 10.30ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യുവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോണ്‍: 0471-2348666
ഇമെയില്‍: [email protected]
വെബ്‌സൈറ്റ്: www.keralasamakhya.org
various temporary jobs in kerala


