15
Aug 2024
Mon
15 Aug 2024 Mon
Various temporary vacancies in teaching, medical, accounting and clerical fields

കണ്‍സള്‍ട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് | Consultant, Physiotherapist
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴില്‍ കണ്‍സള്‍ട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം. ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. എം ബി ബി എസിനു ശേഷം ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ എം ഡി കഴിഞ്ഞ്, ഒരു വര്‍ഷം സീനിയര്‍ റസിഡന്റായി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരിക്കണം എന്നതാണ് കണ്‍സള്‍ട്ടന്റ് തസ്തികയിലെ യോഗ്യത. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി പി ടി) കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഫിസിയോതെറാപ്പി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഒരു മണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഫോണ്‍: 0497 2808111,
വെബ് സൈറ്റ്‌: gmckannur.edu.in/

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കുടുംബശ്രീയില്‍ അക്കൗണ്ടന്റ് | Accountant
കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്കില്‍ പുതുതായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂര്‍ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങള്‍ക്കും, കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും മാത്രമാണ് അവസരം. 18 വയസ്സ് മുതല്‍ 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സി ഡി എസ് ചെയര്‍പേഴ്‌സന്മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാം നില, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0497 2702080

 

ഗസ്റ്റ് അധ്യാപക നിയമനം | Guest Lecturer
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹോം സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് സെപ്റ്റംബര്‍ 6ന് രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖല ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത, ജനനത്തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പലിന്റെ ചേംബറില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

 

സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ | Guest Lecturer
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃത ജ്യോതിഷ സ്‌പെഷ്യല്‍ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും നിലവിലെ ഒഴിവില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 4 ന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം, തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ടെത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188900159 എന്ന നമ്പറില്‍ ബന്ധപ്പടാം.

 

എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ | Guest Lecturer
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446068906.

പോളിടെക്‌നിക് കോളേജില്‍ അധ്യാപകര്‍ | Guest Lecturer
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ഫിസിക്കല്‍ എഡ്യക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്), ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി) തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്കുളള യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ / മെക്കാനിക്കല്‍ ഡിപ്ലോമയാണ് ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാവണം.

കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററര്‍ | Guest Lecturer in Chemistry Department

മലപ്പുറം ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ് സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061734918, 04832734918.

 

ലാബ് ടെക്‌നീഷ്യന്‍ നിയമനം | Lab Technician
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയാണ് യോഗ്യത. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കായി ആഗസ്റ്റ് 27ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2950900

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം | junior resident doctor
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും, പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

 

പ്രൊജക്ട് അസോസിയേറ്റ് | Project Associate
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 32000 രൂപ മാസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെല്‍ത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബര്‍ 4 -ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cdckerala.org യിലോ 0471 2553540 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

ഗസ്റ്റ് ഫാക്കല്‍റ്റി | Guest faculty
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ലക്ചറര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഐസിടിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. തുടര്‍ന്ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും.
. ഫോണ്‍ : 9497763400

Job Vacancies: യുവജന കമ്മീഷന ജില്ലാ കോര്‍ഡിനേറ്റര്‍, കൗൺസിലേഴ്സ് ഒഴിവുകൾ

Various temporary vacancies in teaching, medical, accounting and clerical fields