ബിരുദ ധാരികള്‍ക്ക് കോടതികളില്‍ 1.51 ലക്ഷം രൂപ വരെ ശമ്പളത്തില്‍ ജോലി
|
ബിരുദ ധാരികള്‍ക്ക് ഒന്നരലക്ഷം രൂപവരെ ശമ്പളം ഉറപ്പാക്കുന്ന വിധത്തില്‍ ഡല്‍ഹി കോടതികളില്‍ നിരവധി ഒഴിവുകള്‍.
പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് തുടങ്ങിയ തസ്തികകളിലെ 900 ഒഴവുകളിലേക്കാണ് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് – 41, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566, പേഴ്‌സണല്‍ അസിസ്റ്റന്റ് -383 എന്നിങ്ങനെയാണ് ഒഴിവുകള്‍.
100 രൂപയാണ് അപേക്ഷ ഫീസ്.
എസ് സി, എസ് ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.
18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ പ്രത്യേക ഇളവുകളുണ്ട്.
സെലക്ഷന്‍ രീതി
എഴുത്ത് പരീക്ഷ, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം
യോഗ്യത
ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
ശമ്പളം:
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് (സെഷന്‍സ് കോടതി): 47,600 – 1,51,100
പേഴ്‌സണല്‍ അസിസ്റ്റന്റ് (ജില്ലാ സെഷന്‍സ് കോടതി): 44,9001 – 42,400
പേഴ്‌സണല്‍ അസിസ്റ്റന്റ് ജില്ലാ സെഷന്‍സ് കോടതി (കുടുംബ കോടതി): 44,900 – 1,42,400
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് (ജില്ലാ സെഷന്‍സ് കോടതി): 29,200- 92,300.
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് ജില്ലാ സെഷന്‍സ് കോടതി (കുടുംബ കോടതി): 29,200 – 92,300
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.
various vacancies in delhi district courts


