സൗദിയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു
|
റിയാദ്: സൗദി അറേബ്യയിലെ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശി മരിച്ചു. അജിത് മോഹന്‍ (29) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ദമ്മാമിലേക്ക് ചരക്കുമായി പോവുകയായിരുന്ന ട്രക്ക് റിയാദ് നഗരത്തോട് ചേര്‍ന്നുള്ള ചെക്ക് പോയന്റിന് സമീപം മറിയുകയായിരുന്നു. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ ട്രക്കിന്റെ ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം റുമാല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: മോഹനന്‍ വാസുദേവന്‍ മാതാവ്: ലത. ഭാര്യ: അനഘ വിജയകുമാര്‍. മകന്‍: മോഹനന്‍. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





