ദുബൈ: വരുന്ന പൊതുപരീക്ഷയില്‍ 5, 7, 10, 12 ക്ലാസുകളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വേങ്ങര നിവാസികളായ ഓരോ വിദ്യാര്‍ഥികള്‍ക്കും 10001 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കാന്‍ യുഎഇ രിഫായി ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വരുന്ന റമദാനില്‍ വേങ്ങര പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്യുവാന്‍ പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രവാസികളായ നാട്ടുകാരുടെ സഹായത്തോടെ ചെറുകിട ബിസ്‌നസ് സംരംഭം ആരംഭിക്കാനും പ്രവാസികള്‍ക്ക് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ യോഗം അംഗീകരിച്ചു. കെ മഹമ്മൂദ്, എം കെ സാജിദ്, എം കെ ഇക്ബാല്‍, ടി പി ഹമീദ്, പുന്നക്കന്‍ അബ്ദുറഹിമാന്‍, കെ അര്‍ഷദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
|
മുസ് ലിംകളുടെ ഇടയില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ചില രാഷ്ടീയ പാര്‍ട്ടിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്നും ഇതിനെതിരേ മുസ്ലിം സമൂഹവും കേരളത്തിലെ മതസൗഹാര്‍ദവും പരസ്പര വിശ്വാസവും സ്‌നേഹവും ശക്തിപ്പെടുത്തുവാന്‍ മതേതര ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്ന് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത ദുബൈ മുട്ടം മുസ് ലിം ജമാഅത്ത് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ ശരീഫ് സ്വാഗതവും ട്രഷറര്‍ കെ ആസാദ് നന്ദിയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





