14
Feb 2024
Sun
14 Feb 2024 Sun
vettilappara ghs new building will inaugurate chief minister on feb 26

അരിക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഏക ഗവ.ഹൈസ്‌കൂളായ ജി.എച്ച്.എസ് വെറ്റിലപ്പാറയുടെ അടിസ്ഥാന വികസനത്തിന് വേണ്ടി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി നബാര്‍ഡ് 2 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മൂന്ന് നില കെട്ടിടം ഫെബ്രുവരി 26 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ നിര്‍വഹിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ എന്‍.എ കരീം, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ.സി, ഡി പി ഒ ടി.രത്‌നാകരന്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മറ്റു വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക