30
May 2025
Tue
30 May 2025 Tue
VHP leader Sharan Pumpwell arrested by Mangaluru Police

മംഗലാപുരത്തെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ് വെല്ലിനെ അറസ്റ്റ് ചെയ്തു. സൂറത് കല്‍ ഫാസില്‍ വധക്കേസിലെ മുഖ്യപ്രതിയുമായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ട കേസില്‍ മംഗളുരുവില്‍ നടത്തിയ ബന്ദുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് പോലീസ് വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കദ് രി പോലീസാണ് ശരണിനെ അറസ്റ്റ് ചെയ്തത്. ഈ വിവരം പുറത്തായതിനു പിന്നാലെ തീവ്രഹിന്ദുത്വ സംഘടനകളില്‍ പെട്ടവര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഡിസിപി രവിശങ്കര്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

ALSO READ: മം​ഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക