22
Dec 2024
Mon
22 Dec 2024 Mon
victims father gave pardon for guilty moments before execution of capital punishment in Saudi Arabia

തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിയായ യുവാവിന് മാപ്പ് നല്‍കി ഇരയുടെ പിതാവ്. ഇതോടെ അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരികെയെത്തി യുവാവ്. സൗദ്ി അറേബ്യയിലെ തബൂക്കിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാനായി കുറ്റവാളിയെ ശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് എത്തിക്കുകയും ആരാച്ചാരെത്തി തല വെട്ടാന്‍ തയ്യാറെടുപ്പ് നടത്തുകയും ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ അബ്ദുറഹ്‌മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലക്കേസില്‍ അറസ്റ്റിലായ അബ്ദുറഹ്‌മാന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയുമായിരുന്നു. വധശിക്ഷയ്ക്ക് രാജാവിന്റെ അനുമതിയും ലഭിച്ചതോടെയാണ് അബ്ദുറഹ്‌മാനെ തലവെട്ടിക്കൊല്ലാന്‍ മൈതാനത്തെത്തിച്ചത്.

ദിയാധനമായി വലിയ തുക കൈമാറാമെന്ന പ്രതിയുടെ കുടുംബം മധ്യസ്ഥര്‍ മുഖേന ഇരയുടെ കുടുംബത്തെ അറിയിച്ചെങ്കിലും അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറായതേയില്ല. തിങ്കള്‍ രാവിലെയാണ് പ്രതിയെ വധിക്കാനായി എത്തിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി വധശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയത്. വധശിക്ഷ നടപ്പാക്കുന്ന കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരയുടെ പിതാവ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.