31
Mar 2024
Tue
സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചും ക്യു.ആര്‍ കോഡ് ധന വിനിമയും അവതരിപ്പിച്ച് വാട്‌സാപ് ഫീച്ചര്‍ പരിഷ്‌കരിക്കുന്നു. Any length of video can be used as status on WhatsApp
ഇനി മുതല്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ 30 സെക്കന്റില്‍ ഒതുക്കാതെ എത്ര ദൈര്‍ഘ്യമുള്ള വീഡിയോകളും ഉപഭോക്താക്കള്‍ക്ക് സ്റ്റാറ്റസാക്കി മാറ്റാം. നിലവില്‍ സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പ് സ്റ്റാറ്റസ് 60 സെക്കന്റാക്കുന്നതോടു കൂടി ഇനി വലിയ വീഡിയോകള്‍ അടക്കം സ്റ്റാറ്റസുകളാക്കി മാറ്റാന്‍ സാധിക്കും.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവര്‍ക്ക് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി മാറിയവര്‍ക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.
മറ്റൊരു പ്രധാന അപ്ഡേഷനും വാട്സ്ആപിന്റെ ബീറ്റയില്‍ നിലവില്‍ ലഭ്യമായിട്ടുണ്ട്. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ഏതൊരു യുപിഐ കോഡിലേക്കും പണം നല്‍കാന്‍ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റിങ് കാലയളവ് പൂര്‍ത്തിയാവുന്നതോടെ പുതിയ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
|





