10
Jun 2024
Tue
10 Jun 2024 Tue

പ്ലസ് വണ്‍ വിദ്യാർഥികൾക്ക് വിദ്യാധന്‍ സ്‌കോളര്‍ ഷിപ്പിന് ഇപ്പൊൾ അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ പേരിലുള്ള സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിന് രണ്ട് വര്‍ഷത്തേക്ക് 10,000 രൂപ വീതമാണ് ലഭിക്കുക.

വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ഥികള്‍ അപേക്ഷിച്ചാൽ മതി.

ആവശ്യമായ രേഖകള്‍ :

ആധാര്‍ കാര്‍ഡ്
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
ഫോട്ടോ

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ഉണ്ടായാല്‍ മതി.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30.

വെബ്‌സൈറ്റ്: www.vidhyadhan.org./apply

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138045318, 9663517131 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക