മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും മകന് ഉദയാനിധി സ്റ്റാലിനെയും വസതിയില്‍ സന്ദര്‍ശിച്ച് നടന് വിജയ്. ആല്‍വാര്‍പേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്യെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വരവേറ്റു.
|
ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ആദരവ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്യുടെ ആദ്യ സന്ദര്‍ശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും വിശേഷിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയും വിജയ്യുടെ ടിവികെയും തമ്മില്‍ കടുത്ത രാഷ്ട്രീയ പോരാട്ടവും വാക്പോരുകളും തമിഴ്നാട്ടില്‍ നടന്നിരുന്നു. ഇതിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച ഏറെ താല്പര്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.



