13
May 2026
Mon
13 May 2026 Mon
three including two women arrested for honeytrap in Tirur

തിരൂരില്‍ മസാജ് പാര്‍ലറിലെത്തിയ യുവാവിനെ വിവസ്ത്രനാക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത രണ്ട് യുവതികളും യുവാവും പിടിയില്‍. തിരൂര്‍ ഏറ്റിരിക്കടവ് ഔറാ വെല്‍നെസ് നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശിനി ജയന്തി (39), ഓച്ചിറ സ്വദേശിനി വീണ (39) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെക്കന്‍ കുറ്റൂര്‍ കരിമ്പന സ്വദേശി മനോജിനെയാണ് പ്രതികള്‍ മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്. മസാജ് ചെയ്യാനെത്തിയ മനോജിന്റെ കൈവശം കൂടുതല്‍ പണമുണ്ടെന്ന് മനസ്സിലാക്കി ഹണി ട്രാപ്പില്‍പ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു. മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്‍ സ്വര്‍ണമാലയും പവര്‍ബാങ്കും ബൈക്കും കൈക്കലാക്കിയിരുന്നു. സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളി രാത്രി 7.30നാണ് സംഭവം. സൗദിന്റെ കൈയില്‍നിന്ന് മനോജിന്റെ മാലയും ബൈക്കും കണ്ടെത്തി. പോലീസ് അന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതിയായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്. തിരൂര്‍ ഡിവൈഎസ്പി എ എം സിദ്ദീഖ്, എസ്എച്ച്ഒ അനില്‍കുമാര്‍ ടി മേപ്പിള്ളി, വിശാഖ് കെ വിശ്വന്‍, കെ എസ് ജയന്‍, ജയന്‍, ഹൈമാവതി, അനില്‍കുമാര്‍, മുജീബ്, ജി നീഷ്, രതീഷ് കുമാര്‍, അരുണ്‍ ചോലക്കല്‍, എം വി ദൃശ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ALSO READ: മുഖ്യമന്ത്രിയാര്? കെപിസിസി മുന്‍ അധ്യക്ഷന്‍മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്