13
Nov 2024
Thu
13 Nov 2024 Thu
Villeesiladarnna chorappookkal released at SIBF 2024

ഉഷ ചന്ദ്രന്റെ വില്ലീസിലടർന്ന ചോരപ്പൂക്കൾ എന്ന നോവൽ ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ പ്രകാശിതമായി. കൗമുദി ടി വി മിഡിൽ ഈസ്റ്റ് റീജിണൽ മാനേജർ ബിനു മനോഹർ ഗീത മോഹനന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഗീത മോഹൻ,സിനിമ നടൻ രവീന്ദ്രൻ ,അനൂപ് പെരുവണ്ണാമൂഴി ആശംസകൾ നേർന്നു. അമ്മാർ കിഴുപറമ്പ് പുസ്തക പരിചയം നടത്തി. സന്ധ്യാരഘുകുമാർ സ്വാഗതവും ഉഷ ചന്ദ്രൻ നന്ദിയും പറഞ്ഞു.