23
Jun 2025
Wed
23 Jun 2025 Wed
Wayanad native expat dies in accident in Jeddah days after returned from home

നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ വയനാട് സ്വദേശി ജിദ്ദയില്‍ അപകടത്തില്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വച്ചാണ് അപകടം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ ഇറക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദീര്‍ഘകാലമായി മക്കയില്‍ പ്രവാസിയാണ് അഷ്‌റഫ്. അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മക്ക റീജ്യന്‍ ഐസിഎഫ് ഇക്കണോമിക് സെക്രട്ടറിയായിരുന്നു. സുല്‍ത്താന്‍ ബത്തേരി മര്‍ക്കസുദ്ദഅവ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും അഷ്റഫ് സഹകരിച്ചിരുന്നു.

ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ. മക്കള്‍: മുഹമ്മദ് ആദില്‍, അദ്നാന്‍ മുഹിയുദ്ധീന്‍, ഫാത്തിമ. ഐസിഎഫ് ജിദ്ദ, മക്ക വെല്‍ഫെയര്‍ ടീമുകളുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.

ALSO READ: അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു