സൗദിക്കാര്‍ ശ്രദ്ധിക്കുക: ഡിസംബര്‍ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ആലിപ്പഴവര്‍ഷം ഉണ്ടാകും
|
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഡിസംബര്‍ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇന്ന് മുതല്‍ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ കാലയളവില്‍ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. മക്ക, റിയാദ്, മദീന, ഹൈല്‍, അല്‍ ഖാസിം, തബൂക്, അല്‍ ജൗഫ്, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് തുടങ്ങിയ മേഖലകളില്‍ ഈ കാലയളവില്‍ സാമാന്യം ശക്തമായ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മക്ക, അല്‍ ബാഹ, തബൂക് തുടങ്ങിയ മേഖലകളില്‍ കാറ്റ് മൂലം അന്തരീക്ഷത്തില്‍ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകള്‍, ചതുപ്പ് പ്രദേശങ്ങള്‍, താഴ്‌വരകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സൗദി സിവില്‍ ഡിഫെന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





